തിരുവനന്തപുരം: വ്യവസായവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ 30 ശതമാനത്തിലേറെ വർധനയുണ്ടായതായി മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ അധികഭൂമിയിൽ വ്യവസായ സംരംഭകർക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങളൊരുക്കുന്നതിനായി ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ സ്ഥാപിക്കും.
ആദ്യഘട്ടമായി കൊല്ലം യുണൈറ്റഡ് ഇലക്ട്രി ക്കൽ ഇൻഡസ്ട്രീസിന്റെ 96 സെന്റിൽ പാർക്ക് സ്ഥാപിക്കുന്നതിന് 28.15 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
പത്തു വർഷത്തിനുള്ളിൽ 41 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഹ്രസ്വ, ഇടത്തരം, ദീർഘകാലം എന്നീ മൂന്നു ഘട്ടങ്ങളിലായി 405 പദ്ധതികൾ നടപ്പാക്കാൻ മാസ്റ്റർപ്ലാൻ തയാറാക്കിവരുന്നതായി മന്ത്രി അറിയിച്ചു.