തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനരോഷക്കൊ ടുങ്കാറ്റിൽ യുഡിഎഫ് കരിയിലപോലെ പറന്നുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോൾ ഇവിടെ നിന്നു ലോക്സഭയിൽപോയ 18 യുഡിഎഫ് എംപിമാർ കേരളത്തിനുവേണ്ടി വാദിക്കാൻ തയാറായില്ല.
യുഡിഎഫിന്റെ പ്രധാന ഭാഗമാണ് കോണ്ഗ്രസും ലീഗും. ഇതിലേതെങ്കിലും ഒന്ന് ഇല്ലാതായാൽ പിന്നെ യുഡിഎഫ് ഇല്ലാതായില്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രധാന സ്ഥാനത്തിരിക്കുന്ന ലീഗ് ഇടതുപക്ഷത്തേക്ക് മാറിപ്പോകുമെന്ന് കേരളത്തിൽ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബിജെപിയുടെ ആക്രമണം നേരിടുന്ന പാർട്ടി ആയതിനാലാണ് താൻ തെലുങ്കാനയിലെ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ രാഷ്ട്രീയ വീഴ്ചയ്ക്കു തുടക്കം: പിണറായി
തിരുവനന്തപുരം: ഓഹരി വിപണിയിലെ വീഴ്ച കേന്ദ്ര അധികാരികളുടെ രാഷ്ട്രീയ വീഴ്ചയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടിയിലാണ് അദാനിയുടെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.
ചങ്ങാത്ത മുതലാളിത്തത്തിന്റെ സയാമീസ് ഇരട്ടകളെപ്പോലെയാണ് കേന്ദ്രവും ഒരു വ്യവസായ ഗ്രൂപ്പും. ഈ വ്യവസായ ഗ്രൂപ്പാണ് കേന്ദ്ര സർക്കാരിന്റെ മണി പവർ. അതു തകരുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങളിൽ മിക്കതിനേയും വിലയ്ക്കെടുത്തു. ശേഷിച്ച ചിലവയെ നിശബ്ദമാക്കി. എംഎൽഎമാരെയടക്കം വിലയ്ക്കു വാങ്ങാനും സംസ്ഥാന ഭരണങ്ങൾ മാറ്റാനും പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചെടുക്കാനും പണമൊഴുക്കിയ സംവിധാനമാണ് തകരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.