തിരുവനന്തപുരം: അമേരിക്കയിലേക്കു വാട്ടുകപ്പ കയറ്റി അയച്ചതായി മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ അറിയിച്ചു. സഹകരണമേഖലയിൽ നിന്നുള്ള പരമാവധി ഉത്പന്നങ്ങൾ വിദേശത്തേക്കു കയറ്റിഅയയ്ക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഈ വർഷവും സഹകരണ എക്സ്പോ നടത്തും. കോട്ടയത്ത് സ്ഥാപിക്കുന്ന അക്ഷര മ്യൂസിയത്തിന്റെ ഒന്നാംഘട്ടം സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.