കാസര്‍ഗോഡ്: ഹയര്‍ സെക്കൻഡറി പ്രായോഗിക പരീക്ഷകള്‍ ഇന്നലെ ആരംഭിച്ചെങ്കിലും പരീക്ഷയെഴുതാനുള്ള പുതുക്കിയ ഉത്തരക്കടലാസുകള്‍ ഇതുവരെ സ്കൂളുകളില്‍ ലഭ്യമായില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഹയര്‍ സെക്കൻഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം ഉത്തരക്കടലാസ് ലഭിക്കാത്ത സ്കൂളുകളോട് അടുത്ത സ്കൂളില്‍നിന്നു വാങ്ങാനോ ഫോട്ടോകോപ്പി എടുക്കാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയായ ഹയര്‍ സെക്കൻഡറി പരീക്ഷയുടെ വിലയിടിച്ച് കാണിക്കുന്ന നടപടിയാണു വളരെ പ്രധാനപ്പെട്ട ഒരു പൊതുപരീക്ഷയുടെ ഉത്തരക്കടലാസിന്റെ ഫോട്ടോ കോപ്പി എടുക്കാനുള്ള സര്‍ക്കുലറെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ആരോപിച്ചു.
ഇക്കാര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗത്തിനു ഗുരുതര വീഴ്ച സംഭവിച്ചു. ആരോടും ആലോചിക്കാതെ സ്വന്തം നിലയില്‍ തോന്നുന്ന തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോകുന്ന ഹയര്‍ സെക്കൻഡറി പരീക്ഷാവിഭാഗത്തിന്റെയും എക്സാം ജോയിന്റ് ഡയറക്ടറുടെയും കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് പൊതുപരീക്ഷ തുടങ്ങിയിട്ടും ഉത്തരക്കടലാസുകള്‍ സ്കൂളില്‍ ലഭ്യമാക്കാത്ത അവസ്ഥയെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.