കൊച്ചി: വാഹനമിടിച്ചു പരിക്കേറ്റയാള്‍ക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന കാരണത്താല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തേര്‍ഡ് പാര്‍ട്ടിക്ക് ഇന്‍ഷ്വറന്‍സ് കമ്പനി തുക കൈമാറണം. പിന്നീട് ഈ തുക വാഹനമുടമയില്നിന്നും ഡ്രൈവറില്‍നിന്നും കമ്പനിക്ക് ഈടാക്കാമെന്നും ജസ്റ്റീസ് സോഫി തോമസിന്റെ ഉത്തരവില്‍ പറയുന്നു.
കാറിടിച്ചു പരിക്കേറ്റ ഓട്ടോയാത്രക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് റഷീദ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക കുറഞ്ഞുപോയെന്നാരോപിച്ചു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്.
2013 ഡിസംബര്‍ 19ന് മലപ്പുറത്താണ് അപകടമുണ്ടായത്. നിലമ്പൂര്‍ സ്വദേശി ഇ.കെ. ഗിരിവാസന്‍ മദ്യപിച്ച് ഓടിച്ച കാറിടിച്ചാണ് റഷീദിന് പരിക്കേറ്റത്. ഇതില്‍ 2.40 ലക്ഷം രൂപയാണ് ട്രൈബ്യൂണല്‍ വിധിച്ചത്. ഇതു കുറഞ്ഞുപോയെന്ന റഷീദിന്റെ ഹര്‍ജിയില്‍ കാര്‍ ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നല്കാന് തങ്ങള്‍ക്കു ബാധ്യതയില്ലെന്നും ഇതു പോളിസി വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം.
ഇന്‍ഷ്വറന്‍സ് തുക 39,000 രൂപ കൂടി കൂട്ടിയ ഹൈക്കോടതി ഈ തുക ഏഴു ശതമാനം പലിശ സഹിതം രണ്ടു മാസത്തിനകം ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചു.