കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സാധുവായ 482 പോസ്റ്റല്‍ വോട്ടുകള്‍ കാണാതായ സംഭവത്തില്‍ കോടതിയുടെയോ തെരഞ്ഞെടുപ്പു കമ്മീഷന്റെയോ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടു തേടി. ഹര്‍ജിയില്‍ കമ്മീഷന് ഏഴുദിവസത്തിനകം നിലപാട് അറിയിക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്തതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് എതിര് സ്ഥാനാര്‍ഥിയായിരുന്ന ഇടതു സ്വതന്ത്രന് കെ.പി.എം. മുസ്തഫ ഇലക്ഷന് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലെ നടപടികള്‍ക്കിടെയാണ് പോസ്റ്റല്‍ വോട്ടുകള്‍ കാണാതായ സംഭവം പുറത്തുവന്നത്. ഹര്‍ജി 10ന് വീണ്ടും പരിഗണിക്കും.