കോഴിക്കോട്: ആഗോളമായി സാമ്പത്തികമാന്ദ്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമമാണു ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയിട്ടുള്ളതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എ.പി .അഹമ്മദ് പറഞ്ഞു.
പ്രതീക്ഷയ്ക്ക് വക നല്കുന്ന കാര്യമാണത്. അതുകൊണ്ടുതന്നെ ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണ്. അടുത്ത വര്‍ഷത്തേക്കു പ്രതീക്ഷിക്കുന്ന സാമ്പത്തികവളര്‍ച്ച 6 മുതല്‍ 6.8 ശതമാനം മാത്രമാണ്. മൂലധനച്ചെലവുകള്‍ക്ക് മുന്‍വര്‍ഷത്തേക്കാള്‍ 33 ശതമാനം ഉയര്‍ന്ന വിഹിതം നീക്കിവച്ചത് സ്വാഗതാര്‍ഹമായ കാര്യമാണ്.
അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ വളരെ ഉയര്‍ന്ന നിരക്കിലായതിനാല്‍ വലിയ തോതിലുള്ള സ്വര്‍ണ കള്ളക്കടത്താണു നടന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതിനു ധനമന്ത്രി തയാറായിട്ടില്ല. ഇത് നിരാശാജനകമാണ്. ബജറ്റ് ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോള്‍ ഇക്കാര്യം പരിഗണിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു.