കോഴിക്കോട്: കേസുകളുടെ എണ്ണം കൂട്ടണമെന്ന ഉന്നത എക്സൈസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം നടപ്പാക്കാന്‍ എക്സൈസ് സേനയില്‍ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി ആരോപണം.
അയല്‍സംസ്ഥാനങ്ങളില്‍നിന്ന് പിടികൂടിയ മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിച്ച് കേസെടുക്കുന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് എക്സൈസ് സേനയ്ക്കെതിരേ ഉയര്‍ന്നിട്ടുള്ളത്. ചില ഓഫീസര്‍മാര്‍ ‘ഇന്‍ഫോര്‍മാരെ’ ഉപയോഗപ്പെടുത്തി പുറത്തുനിന്നു മയക്കുമരുന്ന് എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.
2022ല്‍ മികച്ച രീതിയില്‍ കേസുകള്‍ എടുത്തിട്ടും കേസുകളുടെ എണ്ണം കുറവാണെന്നും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ കണ്ടെടുക്കണമെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ എക്സൈസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം നല്കിയ നിര്‍ദേശം.
കഴിഞ്ഞ വര്‍ഷം തൃപ്പൂണിത്തുറയില്‍ നടന്ന എക്സൈസ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം സജീവ ചര്‍ച്ചാവിഷയമായിരുന്നു.