തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
നിലവിൽ ട്രിങ്കോമാലിയിൽ നിന്ന് 290 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം തൊടുമെന്നാണ് നിഗമനം.
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയവർ ഉടൻ മടങ്ങിയെത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.