പാലപ്പിള്ളി: പാലപ്പിള്ളിയിൽ പുലി വീണ്ടും പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിനു സമീപമാണ് പശുവിനെ ചത്തനിലയിൽ കണ്ടത്. തോട്ടത്തിൽ മേഞ്ഞിരുന്ന പശുവിനെ പുലി ആക്രമിക്കുകയായിരുന്നു.
ആദിവാസി കോളനിയുടെയും തോട്ടം തൊഴിലാളികളുടെ താമസ സ്ഥലത്തിനും സമീപത്താണു പുലിയിറങ്ങിയത്. കഴിഞ്ഞയാഴ്ച ഈ പ്രദേശത്ത് പുലി മാനിനെ കൊന്നിരുന്നു.
ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.