പാലക്കാട്: ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ചിൻ-അപ് പുഷ് അപ് കോന്പോ കാറ്റഗറിയുടെ ഗിന്നസ് വേൾഡ് റിക്കാർഡ് പാലക്കാട് ജില്ലക്കാരനായ വിഷ്ണു മണ്ണാർക്കാടിന്. വിഷ്ണുവിന് ഇതു രണ്ടാമത്തെ ഗിന്നസ് റിക്കാർഡ് നേട്ടമാണ്.
അമേരിക്കക്കാരനായ ഗയ്സ്കോട്ടിന്റെ പേരിൽ ഉണ്ടായിരുന്ന ഒരു മിനിറ്റിൽ 17 ചിൻ-അപ് പുഷ് അപ് കോന്പിനേഷൻ എന്ന റിക്കാർഡ് ഒരു വർഷത്തെ പരിശ്രമത്തിന്റെ ഫലമായി 21 കോന്പിനേഷൻ ആക്കി ഉയർത്തിയാണു വിഷ്ണു സ്വന്തമാക്കിയത്. ഓൾ ഗിന്നസ് റിക്കാർഡ്സ് ഹോൾഡേഴ്സ് കേരളയുടെ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ വിഷ്ണുവിനു സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
67 വർഷം പിന്നിടുന്ന ഗിന്നസ് വേൾഡ് റിക്കാർഡ്സിന്റെ ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ കേരളത്തിൽനിന്ന് 58 പേരാണ് ഇതുവരെ ഗിന്നസ് നേട്ടം കൈവരിച്ചിട്ടുള്ളതെന്നും ഒന്നിൽ കൂടുതൽ തവണ നേട്ടം കൈവരിച്ചവരിൽ നാലാമനാണു വിഷ്ണുവെന്നും സത്താർ ആദൂർ അറിയിച്ചു. ഗിന്നസ് തോമസ് ജോർജ്, രണദേവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
2022 ഓഗസ്റ്റ് 14 ന് പൊറ്റശേരി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് വിഷ്ണു ശ്രമം നടത്തിയത്. ആദ്യം ചിൻ-അപ് അടിച്ചശേഷം ഒരു പുഷ് അപ് ചെയ്യുന്പോഴാണ് ഒരു കോന്പോ ആകുന്നത്. ഇത്തരത്തിൽ 21 സെറ്റുകൾ ചെയ്താണ് വിഷ്ണു റിക്കാർഡ് സ്വന്തമാക്കിയത്.
മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരം കല്ലംകുളം ജയചന്ദ്രൻ- ശശികല ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബബിത, ജിഷ്ണു.