തിരുവനന്തപുരം: ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക ഒന്പതുവരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക 13വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10ന് നടത്തും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്തു മുഴുവൻ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലും ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് അവ ബാധകം.
പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശ്ശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
നാമനിർദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു പകുതി തുക മതിയാകും.
അർഹതയുള്ള സ്ഥാനാർഥികൾക്കു നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിനു പത്രികയോടൊപ്പം നിശ്ചിത ഫാറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം.
തെരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക 30ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും ലഭ്യമാണ്.