കുറവിലങ്ങാട്: കല്പടവുകളിലും മണല്പ്പരപ്പിലുമായി ഇന്ന് വിശ്വാസനൗക ഓടും. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് തീര്‍ത്ഥാടന കേന്ദ്രത്തിലെ മൂന്നു നോമ്പു തിരുനാളിന്റെ പ്രധാനദിനമായ ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പല്‍ പ്രദക്ഷിണം. 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്ബാനയെതുടര്ന്നാണ് കപ്പല്‍പ്രദക്ഷിണം. കടപ്പൂര് കരക്കാരുടെ നേതൃത്വത്തിലാണ് കപ്പല്‍ സംവഹിക്കുന്നത്.