കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ തന്റെ കക്ഷികളില്‍ നിന്ന് വന്‍തുക വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നതു സംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി സംസ്ഥാന പോലീസ് മേധാവി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി.
നേരത്തേ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ കത്തിനെത്തുടര്‍ന്ന് ഡിജിപി എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമനോടു പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഡിജിപി നിര്‍ദേശിച്ചിരുന്നു.
ഇതനുസരിച്ച് സാക്ഷിമൊഴികളടക്കം പരിശോധിച്ച സിറ്റി പോലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ വ്യക്തത വരുത്താനാണ് സംസ്ഥാന പോലീസ് മേധാവി അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിയമോപദേശം തേടിയത്.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് പി. വി. കുഞ്ഞികൃഷ്ണന്, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരുന്നു.
സൈബിയോടു കേരള ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബിയോടു കേരള ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടും. അഡ്വ. സൈബിക്കെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ ചില അഭിഭാഷകര്‍ കേന്ദ്ര നിയമമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നിയമമന്ത്രാലയം ഈ പരാതി തുടര്‍ നടപടിക്കായി കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന് അയച്ചു നല്കി.
ഇതിനു പുറമേ വിജിലന്‍സ് രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ട് സ്വീകരിച്ച ഹൈക്കാടതി ഫുള്‍കോര്‍ട്ട് യോഗം ഡിജിപിയില്‍ നിന്ന് റിപ്പോര്‍ട്ടു തേടിയ സാഹചര്യവും കണക്കിലെടുത്ത് ഇന്നലെ ബാര്‍ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് അഡ്വ. സൈബിയോടു വിശദീകരണം തേടാന്‍ തീരുമാനിച്ചത്.