തിരുവനന്തപുരം: ഭിന്നശേഷി ഒഴിവുകൾ നികത്തുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഒരു റാങ്ക്പട്ടികയിൽ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമാകാതെ വരുന്പോൾ ഈ ഒഴിവുകൾ നിയമപ്രകാരം മാറ്റിവയ്ക്കുകയും അടുത്ത റാങ്ക്പട്ടികയിൽ നിന്ന് ഉദ്യോഗാർഥികളെ ലഭ്യമാകുന്ന മുറയ്ക്ക് നികത്തുകയുമാണ് ചെയ്തുവരുന്നത്.
ഭിന്നശേഷി ഒഴിവുകൾ സംജാതമായ റാങ്ക് പട്ടിക റദ്ദായി ആറു മാസത്തിനകംതന്നെ മാറ്റിവയ്ക്കപ്പെട്ട ഒഴിവുകൾക്കായി വിജ്ഞാപനമിറക്കും. വിജ്ഞാപനത്തിൽ പൊതു ഒഴിവുകളോടൊപ്പം മാറ്റിവയ്ക്കപ്പെട്ട ഒഴിവുകളുടെ വിശദാംശവും ഉൾപ്പെടുത്തും.
പ്രസ്തുത വിജ്ഞാപനപ്രകാരവും അർഹരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭ്യമാകാതെ വന്നാൽ ആ ഒഴിവുകൾ നിയമപ്രകാരം പൊതുവിഭാഗത്തിൽ നിന്നും നികത്തുന്നതാണെന്നുളള കാര്യം വിജ്ഞാപനത്തിൽ ഉൾപ്പടുത്തും.