+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസിഎൽ

കൊച്ചേട്ടന്‍റെ കത്ത്കൊ​ടു​ക്ക​ണോ, തീ​ക്കൊ​ള്ളി​യി​ൽചു​മ്മാ ഒ​രു​മ്മ‍? സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,""വെ​റു​തെ അ​റി​യാ​നെ​ന്നാ​ലും, മു​ഖംഅ​രി​വാ​ൾ​ത്ത​ല​യി​ല​
ഡിസിഎൽ
കൊച്ചേട്ടന്‍റെ കത്ത്

കൊ​ടു​ക്ക​ണോ, തീ​ക്കൊ​ള്ളി​യി​ൽചു​മ്മാ ഒ​രു​മ്മ‍?

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

""വെ​റു​തെ അ​റി​യാ​നെ​ന്നാ​ലും, മു​ഖം
അ​രി​വാ​ൾ​ത്ത​ല​യി​ല​മ​ർ​ത്താ​മോ?
ഒ​രു നേ​ര​ത്തേ​ക്കെ​ന്നാ​ലും, തീ-
​ക്കൊ​ള്ളി​യി​ലു​മ്മ കൊ​ടു​ക്കാ​മോ?''

"കി​ക്ക് ഔ​ട്ട്' സ​ന്ദേ​ശ​യാ​ത്ര​യു​ടെ തീം ​സോ​ങ്ങ് കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ല​ക്ഷ​ങ്ങ​ൾ ഏ​റ്റു​പാ​ടു​ക​യാ​ണ്! കൂ​ട്ടു​കാ​രേ, മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ് എ​ന്നാ​രം​ഭി​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ഗാ​ന​ത്തി​ലെ നാ​ലു വ​രി​ക​ളാ​ണ് മേ​ലു​ദ്ധ​രി​ച്ച​ത്. പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ സി​എം​ഐ സം​ഗീ​തം ന​ൽ​കി ശ്രീ. ​അ​നൂ​പ് വാ​ഴ​ക്കു​ളം പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി വി​വി​ധ വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പി​ച്ച ഈ ​ഗാ​ന​ത്തി​ൽ, മ​യ​ക്കു​മ​രു​ന്നി​നും ല​ഹ​രി​ക്കു​മെ​തി​രേ വി​ദ്യാ​ർ​ഥി ചേ​ത​ന​യു​ടെ ഉ​ള്ളു​ണ​ർ​ത്തു​ന്ന ചി​ന്ത​ക​ളാ​ണ് ഉ​ൾ​ച്ചേ​ർ​ത്തി​ട്ടു​ള്ള​ത്.

ദീ​പി​ക​യും ദീ​പി​ക ബാ​ല​സ​ഖ്യ​വും ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി അ​ഖി​ല​കേ​ര​ളാ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച​താ​ണ് കി​ക്ക് ഔ​ട്ട് - ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര. 2023 ജ​നു​വ​രി 12-ന് ​ദേ​ശീ​യ യു​വ​ജ​ന​ദി​ന​മാ​യ സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ളി​ൽ​നി​ന്നാ​രം​ഭി​ച്ച് എ​ല്ലാ ജി​ല്ല​ക​ളി​ലും യാ​ത്ര​ചെ​യ്ത് ഇ​ന്നു ഗാ​ന്ധി​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ തൃ​ശൂ​ർ ചെ​ന്പൂ​ക്കാ​വ് ഹോ​ളി​ഫാ​മി​ലി സ്കൂ​ളി​ൽ സ​മാ​പി​ക്കു​ക​യാ​ണ്.

"ഒ​രു നേ​ര​ത്തേ​ക്കു മാ​ത്രം', "ചു​മ്മാ വെ​റു​തെ അ​റി​യാ​ൻ മാ​ത്രം' എ​ന്നെ​ല്ലാ​മാ​ണ് ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​ക​ളാ​യ​വ​രു​ടെ ആ​രം​ഭ​വാ​ക്കു​ക​ൾ. ഒ​രി​ക്ക​ൽ​പ്പോ​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത പ​ല കാ​ര്യ​ങ്ങ​ൾ ജീ​വി​ത​ത്തി​ലു​ണ്ട്. ഒ​രു പ്രാ​വ​ശ്യം​പോ​ലും ചെ​യ്യാ​ൻ അ​രു​താ​ത്ത ഒ​ത്തി​രി കാ​ര്യ​ങ്ങ​ളു​ണ്ട്. ഇ​തെ​ല്ലാം അ​റി​യാ​വു​ന്ന മു​തി​ർ​ന്ന​വ​ർ​ത​ന്നെ​യാ​ണ് ബാ​ല മ​ന​സു​ക​ളി​ൽ ക​പ​ട​വീ​ര​ഭാ​വം പ്ര​ലോ​ഭി​പ്പി​ച്ച് ത​ല​മു​റ​ക​ളു​ടെ ഭാ​വി​സ്വ​പ്ന​ങ്ങ​ൾ​ക്കു ബ​ല​ക്ഷ​യം വ​രു​ത്തു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​ത്തി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ വാ​രി​ക്കൂ​ട്ടു​ന്ന ച​തി​യ​ന്മാ​രു​ടെ മു​ൻ​പി​ൽ ജീ​വി​ത​ത്തി​ന്‍റെ ഉ​ന്ന​ത​ല​ക്ഷ്യ​ങ്ങ​ൾ വാ​രി​ത്തൂ​വി​ക്ക​ള​യ​രു​ത്, ബാ​ല​ചേ​ത​ന! അ​തി​നാ​ലാ​ണ്, ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ, ല​ക്ഷ്യം ഉ​റ​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ദ്യം ഉ​ണ്ടാ​കേ​ണ്ട​ത് എ​ന്ന് ഡി​സി​എ​ൽ - ഒ​ലീ​വി​യ ല​ഹ​രി​വി​രു​ദ്ധ ജാ​ഥ പ്ര​ഘോ​ഷി​ക്കു​ന്ന​ത്!

കൂ​ട്ടു​കാ​രേ, ല​ക്ഷ്യം ഉ​റ​ച്ച​വ​രെ വ​ഴി​തെ​റ്റി​ക്കാ​ൻ എ​ളു​പ്പ​മ​ല്ല. എ​ങ്ങോ​ട്ടാ​ണ് പോ​കേ​ണ്ട​ത്, എ​വി​ടെ​യാ​ണ് എ​നി​ക്ക് എ​ത്തേ​ണ്ട​ത് എ​ന്ന​റി​യാ​ത്ത​വ​രെ, ആ​ർ​ക്കും എ​ങ്ങോ​ട്ടും കൊ​ണ്ടു​പോ​കാം. ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​കാ​തി​രി​ക്കാ​ൻ, ന​മ്മു​ടെ വി​ദ്യാ​ർ​ഥി​ക​ളെ അ​വ​ര​വ​രു​ടെ ക​ഴി​വു​ക​ളും സാ​ധ്യ​ത​ക​ളും ബോ​ധ്യ​പ്പെ​ടു​ത്തി വ്യ​ക്ത​മാ​യ ജീ​വി​ത​ല​ക്ഷ്യ​ത്തി​ൽ മ​ന​സു​റ​പ്പി​ക്കു​ക​യാ​ണ് മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ചെ​യ്യേ​ണ്ട​ത്.

യ​ഥാ​ർ​ഥ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ സ​മ്മാ​നം സ്വ​ന്തം വ്യ​ക്തി​ത്വ​വി​കാ​സ​ത്തി​ന്‍റെ സം​തൃ​പ്തി​യാ​ണ്. ല​ഹ​രി​ക്കും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രേ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​ബു​ദ്ധ​രാ​ക്കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ​ർ​ഗാ​ത്മ​ക​മാ​യ പ​ദ്ധ​തി​ക​ളോ​ട് ദീ​പി​ക ബാ​ല​സ​ഖ്യ​വും ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നും കൈ​കോ​ർ​ക്കു​ന്ന​തും ഇ​തേ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. ന​മ്മു​ടെ നാ​ടി​ന്‍റെ ന​ല്ല ഭാ​വി​ക്കാ​യു​ള്ള ഈ ​പ​രി​ശ്ര​മം വി​ജ​യി​ക്ക​ട്ടെ.
നേ​രി​നു​വേ​ണ്ടി ധീ​ര​മാ​യ നി​ല​പാ​ടു​ക​ളു​ള്ള ല​ഹ​രി​വി​മു​ക്ത​മാ​യ ഒ​രു ബാ​ല​ലോ​കം ഇ​വി​ടെ ഉ​ണ​ർ​ന്നു​വ​ര​ട്ടെ.

ആ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

അഖിലകേരള ലഹരിവിരുദ്ധ സന്ദേശയാത്ര: തരംഗമായി “കിക്ക് ഔട്ട് ’’

മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്. മ​യ​ക്കു​മ​രു​ന്നി​ൽ കൊ​തി​യി​ല്ല, ച​തി​യാ​ണ് - കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ലോ​കം ഉ​ള്ള​റി​ഞ്ഞു​വി​ളി​ക്കു​ന്ന പു​തി​യ മു​ദ്രാ​വാ​ക്യ​മാ​ണി​ത്. ഡി​സി​എ​ൽ - ഒ​ലീ​വി​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ജാ​ഥ “കി​ക്ക് ഔ​ട്ട് 2023’’ വി​ദ്യാ​ർ​ഥി ല​ക്ഷ​ങ്ങ​ൾ​ക്ക് ബോ​ധ​ന​ശൈ​ലി​യു​ടെ നൂ​ത​ന​വേ​ദി​യാ​യി. കേ​ര​ള​മൊ​ട്ടാ​കെ നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി​യ കി​ക്ക് ഔ​ട്ട് ബോ​ധ​വ്ത​ക​ര​ണ യാ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​ത്ര​മ​ല്ല, ഈ ​സ​ന്ദേ​ശ​മേ​റ്റു​വാ​ങ്ങി​യ പൊ​തു​സ​മൂ​ഹ​ത്തി​നും മാ​റ്റ​ത്തി​ന്‍റെ ഉ​ണ​ർ​ത്തു​പാ​ട്ടാ​യി.

മ​യ​ക്കു​മ​രു​ന്നി​നും ല​ഹ​രി​ക്കു​മെ​തി​രേ, കൈ​കോ​ർ​ത്തു​ണ​രു​വാ​ൻ വി​ദ്യാ​ർ​ഥി​ല​ക്ഷ​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കി​ക്കൊ​ണ്ടാ​ണ്, ദീ​പി​ക - ഡി​സി​എ​ൽ - ഒ​ലീ​വി​യ - സം​ഘ​ടി​പ്പി​ച്ച കി​ക്ക് ഔ​ട്ട് സ​ന്ദേ​ശ​യാ​ത്ര ഇ​ന്നു സ​മാ​പി​ക്കു​ന്ന​ത്. ദേ​ശീ​യ യു​വ​ജ​ന​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജ​ന്മ​ദി​ന​മാ​യ ജ​നു​വ​രി 12-ന് ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് എ​ലി​സ​ബ​ത്ത് സ്കൂ​ളി​ൽ ആ​രം​ഭി​ച്ച് 17 വ​രെ ആ​ദ്യ​ഘ​ട്ടം പാ​ല​ക്കാ​ട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും ര​ണ്ടാം​ഘ​ട്ട​മാ​യി ജ​നു​വ​രി 18 മു​ത​ൽ 27 വ​രെ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് മ​ഹ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ഹൃ​ദ​യ​മാ​യ തൃ​ശൂ​രി​ലാ​ണ് യാ​ത്ര സ​മാ​പി​ക്കു​ന്ന​ത്.

പ​ര്യ​ട​നം ന​ട​ത്തി​യ എ​ല്ലാ ജി​ല്ല​ക​ളി​ലും വി​വി​ധ സ്കൂ​ളു​ക​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ല​ക്ഷ​ങ്ങ​ളി​ൽ​നി​ന്ന് ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഹ​വി​രു​ദ്ധ സ​ന്ദേ​ശ​യാ​ത്ര​യ്ക്കു ല​ഭി​ച്ച​ത്.രാ​ഷ്ട്രീ​യ-​സാം​സ്കാ​രി​ക- മ​ത നേ​താ​ക്ക​ൾ യാ​ത്ര​യ്ക്കു ന​ല്കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു സ​ന്ദേ​ശം ന​ൽ​കി.

വാ​ർ​ഷി​ക​പ്പ​രീ​ക്ഷ​ക​ളു​ടെ തി​ര​ക്കി​നി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ന്മ​യ്ക്കാ​യി വി​ദ്യാ​ല​യ​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ട എ​ല്ലാ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷാ​ക​ർ​ത്തൃ​സം​ഘ​ട​ന​ക​ളു​ടെ​യും ആ​ത്മാ​ർ​ത്ഥ​മാ​യ പി​ന്തു​ണ​യ്ക്ക് കൊ​ച്ചേ​ട്ട​ൻ ​ഫാ. റോ​യി ക​ണ്ണ​ൻ​ചി​റ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഡി​സി​എ​ൽ സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് ഫെ​ബ്രു​. നാ​ലി​ന് മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂളിൽ

കോ​ട്ട​യം: ദീ​പി​ക ബാ​ല​സ​ഖ്യം സം​സ്ഥാ​ന ടാ​ല​ന്‍റ് ഫെ​സ്റ്റ് 2023 ഫെ​ബ്രു​വ​രി നാ​ലി​നു മൂ​വാ​റ്റു​പു​ഴ നി​ർ​മ്മ​ല പബ്ലിക് സ്കൂ​ളി​ൽ ന​ട​ക്കും. പ്ര​സം​ഗം, ല​ളി​ത​ഗാ​നം, ഡി​സി​എ​ൽ ആ​ന്തം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രി​ക്കും മ​ത്സ​രം. മത്സരങ്ങൾ രാവിലെ 10-ന് ആരംഭിക്കും.

സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യു​ള്ള പ്ര​വി​ശ്യാ മ​ത്സ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ ആ​യി ന​ട​ന്നു​ക​ഴി​ഞ്ഞു. എ​ൽ​പി., യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ളാ​ണ് സം​സ്ഥാ​ന ടാ​ല​ന്‍റ്ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ത്സ​ര​യി​ന​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും

ഡി​സി​എ​ൽ ആ​ന്തം: സ​മ​യം മൂ​ന്നു മി​നി​റ്റ്, ഒ​രു ടീ​മി​ൽ ഏ​ഴു​പേ​ർ ഉ​ണ്ടാ​യി​രി​ക്ക​ണം.
പ്ര​സം​ഗം - സ​മ​യം- എ​ൽ​പി. - മൂ​ന്നു മി​നി​റ്റ്. യു.​പി. ഹൈ​സ്കൂ​ൾ 5 മി​നി​റ്റ്. വി​ഷ​യം : എ​ൽ​പി - “ഭാ​ര​തം എ​ന്‍റെ അ​ഭി​മാ​നം”, യു.​പി - “കേ​ര​ള ടൂ​റി​സം : വ​ള​ർ​ച്ച​യോ ത​ള​ർ​ച്ച​യോ”, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് മ​ത്സ​ര​ത്തി​ന് 5 മി​നി​റ്റ് മു​ന്പാ​യി​രി​ക്കും വി​ഷ​യം നൽകുക.

ല​ളി​ത​ഗാ​നം: സ​മ​യം 5 മി​നി​റ്റ്

എ​ൽ.​പി., യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഡി​സി​എ​ൽ ആ​ന്തം ഒ​ഴി​കെ മ​റ്റു ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കും ആ​ൺ, പെ​ൺ വ്യ​ത്യാ​സം ഉ​ണ്ടാ​യി​രി​ക്കും.