ഈ വീട് സൗകര്യങ്ങളുടെ "അക്ഷയഖനി'
തൃശൂർ: ഇത്രയെല്ലാം സുരക്ഷകളും സൗകര്യങ്ങളും ഒരു വീട്ടിൽ സാധിക്കുമോ... കഴിയുമെന്നാണ് തെലുങ്കാനയിൽനിന്നു വന്ന എം. അക്ഷയ പറയുന്നത്. ഒന്നോ രണ്ടോ അല്ല 25ഒാളം അത്യാധുനിക സംവിധാനങ്ങളാണ് ഒരു വീട്ടിൽ ഇൗ മിടുക്കി ഒരുക്കിയിരിക്കുന്നത്. സൗകര്യങ്ങളുടെ "അക്ഷയഖനി'യാണ് ഇൗ മൾട്ടി ഫംഗ്ഷണൽ ഹൗസ്.
ഒാട്ടോമാറ്റിക് ഗേറ്റ് ബാരിയർ, ടച്ച്ലെസ് ഡോർ ബെൽ, എൽഡിആർ ഒാപ്പറേറ്റഡ് ബൾബ്, ഫയർ സെൻസർ, മഴവെള്ളക്കൊയ്ത്ത്, റെയിൻ ഡിറ്റക്ടർ, വാട്ടർ ലെവൽ ഇൻഡികേറ്റർ, ഒാർഗാനിക് ഫാർമിഗ്, ടെംപറേച്ചർ കൺട്രോൾഡ് ഒാട്ടോമാറ്റിക് ഫാൻ, ബേഡ്സ് ഫീഡർ, സ്പ്രിംഗ്ളർ സിസ്റ്റം തുടങ്ങിയവ മൾട്ടിം ഫംഗ്ഷണൽ ഹൗസിലെ അത്ഭുതങ്ങളാണ്. എല്ലാ സംവിധാനങ്ങളും സെൻസറുകളാല് ബന്ധിതമായതിനാൽ സ്വയം കണ്ടറിഞ്ഞു പ്രവർത്തിക്കും. ഫലത്തിൽ മനുഷ്യന്റെ അധ്വാനം ഏറ്റവും കുറച്ചുകൊണ്ടുള്ള സൗകര്യങ്ങളുടെ കലവറ.
കാഴ്ചശക്തിയില്ലാത്തവർക്കും അംഗവൈകല്യങ്ങൾ ഉള്ളവർക്കും അവരുടെ പരിമിതികളെ മറികടക്കാൻ ഇൗ വീട് സഹായകരമാണ്. മൂന്നു നിലകളുള്ള വീടിന്റെ മാതൃകയൊരുക്കിയാണ് ഇത്രയും സംവിധാനങ്ങൾ അക്ഷയ പ്രവർത്തിപ്പിച്ചു കാണിക്കുന്നത്. തെലുങ്കാനയിലെ മഹബൂബ് നഗർ ജില്ലയിലെ ജസ്ചലയിലെ ശ്ലോക സിബിഎസ് സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാർഥിയാണ് അക്ഷയ. തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിലാണ് ദക്ഷിണേന്ത്യൻ ശാസ്ത്രമേള നടക്കുന്നത്.
സൂര്യനാളം പൊൻവിളയായ് തകതിമിതോം...
തൃശൂർ: കല്ലും കട്ടയും നിറഞ്ഞ തരിശുഭൂമിയിലും പൊൻവിളകൾ കൊയ്യാൻ സൂര്യനെ തൊഴിലാളിയാക്കി കർണാടകയുടെ കാർഷിക ശാസ്ത്രജ്ഞൻ. കർഷകനെ വെയിലേറ്റു തളരാൻ വിടാതെ സൂര്യപ്രകാശംകൊണ്ടു പ്രവർത്തിക്കുന്ന കാർഷിക ഉപകരണങ്ങൾ ഒരു സോളാർ കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് ഹസൻ ജില്ലയിലെ സകലേഷ്പുർ റോട്ടറി ഇംഗ്ലീഷ് സ്കൂൾ പത്താംക്ലാസ് വിദ്യാർഥി എസ്.ഡി. ഉത്സവ്.
സോളാർ എനർജി അഗ്രികൾച്ചർ പർപ്പസ് യൂസ്ഫുൾ പ്രൊജക്ട് എന്നാണു യന്ത്രത്തിന്റെ പേര്. ഗ്രാസ് കട്ടർ, നനയ്ക്കാനും വളപ്രയോഗത്തിനുമുള്ള സംവിധാനം, കൃഷിനശിപ്പിക്കാനെത്തുന്ന പക്ഷിമൃഗാദികളെ ഒാടിക്കാനുള്ള സൗണ്ട് മേക്കർ തുടങ്ങിയവയാണ് യന്ത്രത്തിന്റെ പ്രത്യേകത. സോളാർ എൽഇഡി പ്രകാശമുള്ളതിനാൽ രാത്രിയിലും പ്രവർത്തിപ്പിക്കാം. ഏതുതരം കൃഷിയിടത്തിലും അനായാസകരമായി കൊണ്ടുനടക്കാൻ ചക്രസംവിധാനങ്ങളുമുണ്ട്.
അർബുദത്തെ തോൽപ്പിച്ച് രസതന്ത്ര ക്ലിക്ക്!
തൃശൂർ: അർബുദകോശങ്ങളെ തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന രസതന്ത്ര ക്ലിക്കുമായി പാലാ സെന്റ് മേരീസ് ജിഎച്ച്എസ്എസിലെ റിച്ചു ജോവാറ്റും നിരഞ്ജന രതീഷും പറയുന്നു സ്മൈൽ പ്ലീസ്..! നൊബേൽ പുരസ്കാരം നേടിയ ക്ലിക്ക് കെമിസ്ട്രിയിലെ ശ്രദ്ധേയ കണ്ടെത്തലിന്റെ നിശ്ചലദൃശ്യമാണ് ഇരുവരും അവതരിപ്പിക്കുന്നത്. സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ രസതന്ത്രം ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലും തിളങ്ങുകയാണ്.
കാൻസർ ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കുന്ന ചികിത്സാരീതി ക്ലിക്ക് കെമിസ്ട്രിയിലൂടെ സാധ്യമാക്കിയ കെ. ബാരി ഷാർപ്ലസ്, കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ എന്നീ ശാസ്ത്രജ്ഞർക്കു കഴിഞ്ഞ ഒക്ടോബറിൽ നൊബേൽ പുരസ്കാരം ലഭിച്ചിരുന്നു. കാൻസർ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു നശിപ്പിക്കാൻ ആന്റി ബോഡി ഡ്രഗ് കോഞ്ചിഗേറ്റ് മരുന്നാണ് ഉപയോഗിക്കുന്നത്. മരുന്ന് കാൻസർ കോശങ്ങളെ ടാർഗറ്റ് ചെയ്യുന്നതും നശിപ്പിക്കുന്നതുമെല്ലാം ചുറുചുറുക്കോടെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.