തിരുവനന്തപുരം: രണ്ടാം പിണറായി സ൪ക്കാരിൽ മുഖ്യമന്ത്രി തന്നെ കൈവശം വച്ചിരുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനു കൈമാറി. മുൻകാലങ്ങളിൽ റവന്യൂ മന്ത്രിമാ൪ കൈകാര്യം ചെയ്തിരുന്ന ദുരന്ത പ്രതികരണ വകുപ്പു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കൈകാര്യം ചെയ്യും.
വകുപ്പുമാറ്റവുമായി ബന്ധപ്പെട്ട ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ ദുരന്തപ്രതികരണ വകുപ്പ് റവന്യൂമന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ആർക്കും നൽകിയിരുന്നില്ല. ഒന്നാം പിണറായി സ൪ക്കാരിൽ കെ.ടി. ജലീലായിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്.
ചില എതിർപ്പുകളെ തുട൪ന്ന് ഈ സ൪ക്കാരിൽ മുഖ്യമന്ത്രിതന്നെ കൈവശം വച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ മടങ്ങിയെത്തിയപ്പോൾ അബ്ദുറഹ്മാന്റെ കൈവശമുണ്ടായിരുന്ന ഫിഷറിസ് അടക്കമുള്ള വകുപ്പുകൾ മടക്കി നൽകിയിരുന്നു. പകരമാണ് ന്യൂനപക്ഷക്ഷേമം നൽകിയത്.