കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചൊവ്വാഴ്ച താന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്ന ദിനമായതിനാല്‍ തീയതി മാറ്റി നല്‍കണമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് പണിയുന്നതിനു കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതു കള്ളപ്പണമാണെന്നു വിലയിരുത്തിയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആറു കോടി രൂപ കോഴയായി നല്‍കിയെന്ന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷും വെളിപ്പെടുത്തിയിരുന്നു. യൂണിടാക്കിന് കരാര്‍ നല്കാന് ശിവശങ്കര്‍ ഇടപെട്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്നയെയും സരിത്തിനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.