കുണ്ടറ: കുണ്ടറ കരിക്കുഴിയിൽ ഒളിവിൽ താമസിക്കുകയായിരുന്ന അടൂർ റസ്റ്റ് ഹൗസ് മർദന കേസിലെ പ്രതികളായ ഗുണ്ടകൾ പോലീസിനു നേരേ വാൾ വീശി കായലിൽചാടി രക്ഷപ്പെട്ടു. ഗുണ്ടകളിൽ നിന്നു രക്ഷപ്പെടാൻ പോലീസ് വെടിവച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിനായിരുന്നു സംഭവം. കഞ്ചാവുകടത്തുമായി ബന്ധപ്പെട്ട അടൂർ റസ്റ്റ് ഹൗസ് മർദന കേസിലെ പ്രതികളായ ആന്റണി ദാസും ലിയോയുമായിരുന്നു കരിക്കുഴിയിലെ ഒരു വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നത്. ഇവർ പേരയം ഗ്രാമപഞ്ചായത്തിൽപ്പെട്ട കരിക്കുഴിയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഇൻഫോപാർക്ക് സിഐ വിപിൻദാസിന്റെ നേതൃത്വത്തിൽ പോലീസ് എത്തി ഗുണ്ടകളുടെ ഒളിത്താവളം വളയുകയായിരുന്നു.
കുണ്ടറ പോലീസ് പോലും അറിയാതെ അതീവരഹസ്യമായി നടന്ന റെയ്ഡ് ഏതു വിധേനയോ മണത്തറിഞ്ഞ ഗുണ്ടകൾ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കാൻ തയാറെടുത്തതോടെ ഭീകരാന്തരീക്ഷമായി.
വാളുമായി പോലീസിനുനേരേ ഗുണ്ടകൾ ചാടി വീണപ്പോൾ പോലീസിനു വെടിവയ്ക്കേണ്ടിവന്നു. എന്നാൽ, ഇരുവരും പരിക്കേൽക്കാതെ കായലിൽചാടി രക്ഷപ്പെട്ടു.
വെടിവയ്പ്പിൽ ഗുണ്ടകൾക്കോ അവരുടെ ആക്രമണത്തിൽ പോലീസിനോ പരിക്കില്ല. പണ്ടുമുതൽക്കേ ഗുണ്ടകൾക്ക് ഒളിത്താവളമായിരുന്നു ഈ പ്രദേശമെന്നു പറയപ്പെടുന്നു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.കുണ്ടറ പോലീസ് ഇരുവർക്കുമെതിരേ വധശ്രമത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.