കൊ ച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കൊച്ചി സിറ്റി പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് ഡിജിപി അനില്‍കാന്തിന് ഇ-മെയിലായാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സത്യസന്ധമായ റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചതെന്നു സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന് മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തില്‍ ആരോപണവിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരേ ഹൈക്കോടതി നിര്‍ദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കേസില്‍ എഫ്ഐആര്‍ ഇടുന്നതു സംബന്ധിച്ചു പോലീസ് തീരുമാനമെടുക്കും.
കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സൈബി, സിനിമാ നിര്‍മാതാവ്, ജൂണിയര്‍ അഭിഭാഷകര്‍ എന്നിവരില്‍നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി. താന്‍ വാങ്ങിയത് അഭിഭാഷക ഫീസാണെന്ന് ഹൈക്കോടതി വിജിലന്‍സിനു നല്കിയ മൊഴിയാണ് പോലീസ് മുമ്പാകെയും സൈബി ആവര്‍ത്തിച്ചത്.
അതേസമയം, സൈബി തന്റെ കക്ഷികളില്‍നിന്ന് വന്‍ തുകകള്‍ വാങ്ങിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ ഇയാള്‍ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒരു ജഡ്ജിയുടെ പേരില്‍മാത്രം 50 ലക്ഷം രൂപ വാങ്ങി. അഭിഭാഷകനെതിരേ അഭിഭാഷകനിയമം അനുസരിച്ച് നടപടി വേണമെന്നും ബാര്‍ കൗണ്‍സിലിനെ വിവരം അറിയിക്കണമെന്നും ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
സൈബിക്കെതിരേ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നല്കിയ പരാതിയെത്തുടര്‍ന്നു ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ഡിജിപിക്കു കൈമാറിയതോടെയാണു സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.