കൊച്ചി: പ്രതിപക്ഷത്തിന്റെ പണി ഗവര്‍ണര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിനെ വിമര്‍ശിക്കണമെന്നു ഗവര്‍ണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ പണി ഞങ്ങള്‍ ചെയ്തോളാം.
വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ആര്‍എസ്എസ് ഏജന്റാണെന്നും അധിക്ഷേപിച്ച ഗവര്ണറെക്കൊണ്ടാണു സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണിത്. ഇവര്‍ക്കിടയില്‍ ഏജന്റുമാരുണ്ട്. ഇരുവരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണു നടക്കുന്നത്.
ചില നിലപാടുകളില്‍നിന്നു ഗവര്‍ണര്‍ പിന്നാക്കം പോയി. സംസ്ഥാനത്തിന്റെ അതീവഗുരുതരമായ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് രാഷ്ട്രീയയോഗങ്ങളില്‍ വിശദീകരിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനുവേണ്ടി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇതൊന്നും കണ്ടില്ല.
സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തിയിട്ടും കേന്ദ്ര സര്‍ക്കാരിനെതിരായ ഒരു വിമര്‍ശനവും ഉണ്ടായില്ല. കേന്ദ്രത്തെ വിമര്‍ശിക്കില്ലെന്ന് ഉറപ്പു നല്‍കിയാണ് നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത്. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.