തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി വിവാദത്തിനു പിന്നാലെ എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി പദവി ഒഴിഞ്ഞതിനു പിന്നാലെ അദ്ദേഹം കണ്‍വീനറായിരുന്ന കെപിസിസി ഡിജിറ്റൽ മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചു.
കണ്‍വീനറായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡോ. പി. സരിനെ നിയമിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ആണു ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാൻ. ബി.ആർ.എം. ഷെഫീർ, രാഹുൽ മാങ്കൂട്ടത്തിൽ, നിഷ സോമൻ, വീണ എസ്.നായർ, താര ടോജ അലക്സ്, ടി.ആർ. രാജേഷ് എന്നിവരാണ് അംഗങ്ങളായി പരിഗണനയിലുള്ളത്.