കൊച്ചി: ചാന്‍സലര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരേ വിവിധ സര്‍വകലാശാലാ വിസിമാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് പരിഗണിച്ചിരുന്ന ഹര്‍ജികള്‍ ജഡ്ജിമാരുടെ പരിഗണനാവിഷയം മാറിയതിനെത്തുടര്‍ന്ന് ജസ്റ്റീസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഇനി പരിഗണിക്കുക. കക്ഷികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
വിസി സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയതിനെതിരേ കേരള, എംജി, കണ്ണൂര്‍, കാലിക്കട്ട്, കുസാറ്റ്, മലയാളം, കുഫോസ് സര്‍വകലാശാലകളുടെയും കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയുടെയും വിസിമാരാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇവരില്‍ കേരള സര്‍വകലാശാലാ വിസിയുടെ കാലാവധി കഴിഞ്ഞിരുന്നു. കുഫോസ് സര്‍വകലശാലാ വിസിയുടെ നിയമനം മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കിയിരുന്നു.
സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സമാന സാഹചര്യത്തില്‍ നിയമിതരായ മറ്റു വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.