രാജകുമാരി: നിരവധി ആളുകളെ കാട്ടാനകളുടെ ആക്രമണത്തിൽനിന്നു രക്ഷിച്ചിട്ടുള്ള വനം വകുപ്പ് താത്കാലിക വാച്ചറെ കാട്ടാനക്കൂട്ടം കൊലപ്പെടുത്തി.
കോഴിപ്പനക്കുടി സ്വദേശി ശക്തിവേൽ(51) ആണ് മരിച്ചത്. പന്നിയാർ എസ്റ്റേറ്റിനു സമീപം രണ്ട് കുട്ടിയാനകളും ആറു പിടിയാനകളുമുൾപ്പെടുന്ന കൂട്ടം എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ഇന്നലെ രാവിലെ ആറരയോടെ ഇവിടെയെത്തിയ ശക്തിവേലിനെ ഉച്ചയ്ക്കു 12 നാണ് കൊല്ലപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടത്. കാട്ടാനകളെ നിരീക്ഷിച്ച് വിവരം വനംവകുപ്പ് അധികൃതരെയും നാട്ടുകാരെയും അറിയിക്കുന്നതിനാണ് ശക്തിവേൽ പന്നിയാറിലെത്തിയത്.
ശക്തിവേലിനെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പന്നിയാർ എസ്റ്റേറ്റിൽ വനാതിർത്തിയോടു ചേർന്ന ഭാഗത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് കനത്ത മഞ്ഞായതിനാൽ ശക്തിവേലിന് ആനക്കൂട്ടത്തെ കാണാൻ സാധിക്കാതെ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെട്ടുപോയതാണെന്നാണ് സൂചന. ശക്തിവേലിന്റെ ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തോണ്ടിമലയിൽ കൊച്ചി-ധനുഷ്കോടി ദേശീയ പാത ഉപരോധിച്ചു. ശാന്തിയാണ് ശക്തിവേലിന്റെ ഭാര്യ. മക്കൾ: രാധിക, വനിത, പ്രിയ. മരുമക്കൾ. കുമാർ, രാജ.