+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഭൈക്യത്തിൽ ക്നാനായ സമുദായം വഹിച്ച പങ്ക് വലുത്: ഗീവർഗീസ് മാർ അപ്രേം

കോ​​​​ട്ട​​​​യം: പൗ​​​​ര​​​​സ്ത്യ​​​​ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യെ​​​​യും മാ​​​​ര്‍ത്തോ​​​​മ്മാ സ​​​​ഭ​​​​യെ​​​​യും ത​​​​മ്മി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ക​​​​ത്തോ​​​​ലി
സഭൈക്യത്തിൽ ക്നാനായ സമുദായം വഹിച്ച പങ്ക് വലുത്:  ഗീവർഗീസ് മാർ അപ്രേം
കോ​​​​ട്ട​​​​യം: പൗ​​​​ര​​​​സ്ത്യ​​​​ സു​​​​റി​​​​യാ​​​​നി സ​​​​ഭ​​​​യെ​​​​യും മാ​​​​ര്‍ത്തോ​​​​മ്മാ സ​​​​ഭ​​​​യെ​​​​യും ത​​​​മ്മി​​​​ല്‍ ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​​​ല്‍നി​​​​ന്നും അ​​​​ക​​​​ന്നു​​​​പോ​​​​യ സ​​​​ഭാ കൂ​​​​ട്ടാ​​​​യ്മ​​​​ക​​​​ളെ സീ​​​​റോ ​​​​മ​​​​ല​​​​ങ്ക​​​​ര സ​​​​ഭാ​​​​ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ക​​​​ത്തോ​​​​ലി​​​​ക്കാ​​​​ സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് വി​​​​ള​​​​ക്കി​​​​ച്ചേ​​​​ര്‍ക്കു​​​​ന്ന​​​​തി​​​​നും നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​ത് ക്‌​​​​നാ​​​​നാ​​​​യ​​​​ സ​​​​മു​​​​ദാ​​​​യ പൂ​​​​ര്‍വി​​​​ക​​​​രാ​​​​ണെ​​​​ന്ന് കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ഗീ​​​​വ​​​​ര്‍ഗീ​​​​സ് മാ​​​​ര്‍ അ​​​​പ്രേം.

കോ​​​​ത​​​​ന​​​​ല്ലൂ​​​​ര്‍ തൂ​​​​വാ​​​​നീ​​​​സാ പ്രാ​​​​ര്‍ഥ​​​​നാ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന കോ​​​​ട്ട​​​​യം​​​​ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നാ​​​​ലാ​​​​മ​​​​ത് ത്രി​​​​ദി​​​​ന അ​​​​സം​​​​ബ്ലി​​​​യി​​​​ൽ വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ല്‍കുക യായിരുന്നു അ​​​​ദ്ദേ​​​​ഹം. അ​​​​തി​​​​രൂ​​​​പ​​​​താ​​​​ അ​​​​സം​​​​ബ്ലി​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത് വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണ യോ​​​​ഗം സി​​​​സ്റ്റ​​​​ർ ഡോ. ​​​​ക​​​​രു​​​​ണ എ​​​​സ്‌വി​​​​എ​​​​മ്മി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ന​​​​ട​​​​ന്നു. റ​​​​വ. ഡോ. ​​​​ജോ​​​​ര്‍ജ് ക​​​​റു​​​​ക​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ ‘സി​​​​ന​​​​ഡാ​​​​ത്മ​​​​ക അ​​​​തി​​​​രൂ​​​​പ​​​​ത: കൂ​​​​ട്ടാ​​​​യ്മ, പ​​​​ങ്കാ​​​​ളി​​​​ത്തം, പ്രേ​​​​ഷി​​​​ത​​​​ദൗ​​​​ത്യം’ എ​​​​ന്ന വി​​​​ഷ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ഫാ. ​​​​ജേ​​​​ക്ക​​​​ബ് മു​​​​ല്ലൂ​​​​ര്‍, ലി​​​​ന്‍സി വ​​​​ട​​​​ശേ​​​​രി​​​​ക്കു​​​​ന്നേ​​​​ല്‍, ത​​​​മ്പി എ​​​​രു​​​​മേ​​​​ലി​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ച​​​​ര്‍ച്ച​​​​ക​​​​ളി​​​​ല്‍ ഉ​​​​രു​​​​ത്തി​​​​രി​​​​ഞ്ഞ നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ള്‍ ഫാ. ​​​​ഡോ. മാ​​​​ത്യു മ​​​​ണ​​​​ക്കാ​​​​ട്ടി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ചേ​​​​ര്‍ന്ന യോ​​​​ഗ​​​​ത്തി​​​​ല്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.​​​​ ഫാ. തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ല്‍ ചേ​​​​ര്‍ന്ന മൂ​​​​ന്നാം വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണ യോ​​​​ഗ​​​​ത്തി​​​​ല്‍, ‘പ്രേ​​​​ഷി​​​​ത​​​​ത്വം: കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു​​​​ള്ളി​​​​ലും സ​​​​ഭാ​​​​ത്മ​​​​ക​​​​ബ​​​​ന്ധ​​​​ത്തി​​​​ലും’ എ​​​​ന്ന വി​​​​ഷ​​​​യം റ​​​​വ. ഡോ. ​​​​തോ​​​​മ​​​​സ് പു​​​​തി​​​​യ​​​​കു​​​​ന്നേ​​​​ലും ‘ക്‌​​​​നാ​​​​നാ​​​​യ​​​​ പ്രേ​​​​ഷി​​​​ത​​​​ദൗ​​​​ത്യം: വി​​​​ദേ​​​​ശ​​​​കു​​​​ടി​​​​യേ​​​​റ്റ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍’ എ​​​​ന്ന വി​​​​ഷ​​​​യം ഫാ. ​​​​തോ​​​​മ​​​​സ് മു​​​​ള​​​​വ​​​​നാ​​​​ലും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.