തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററികൊണ്ടു തകരുന്നതല്ല രാജ്യത്തിന്റെ പരമാധികാരമെന്ന് ശശി തരൂര്‍ എംപി. ഡോക്യൂമെന്ററി വിവാദത്തില്‍ അനില്‍ ആന്റണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തരൂര്‍.
ഈ വിഷയവുമായി ബന്ധപ്പെട്ട് അനിലിനോട് താന്‍ സംസാരിച്ചിട്ടില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് കലാപവിഷയത്തില്‍ സുപ്രീംകോടതി തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഡോക്യുമെന്ററി വിലക്കിയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. പ്രദര്‍ശനം കോണ്‍ഗ്രസ് ഏറ്റെടുത്തത് ഈ സെന്‍സര്‍ഷിപ്പിന് എതിരേയാണ്.
അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടാകണം. എല്ലാവരുടെയും അഭിപ്രായം മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കോടതി പറഞ്ഞുകഴിഞ്ഞ കാര്യമായതിനാല്‍ ഗുജറാത്ത് കലാപ വിഷയം ഇനിയും ചര്‍ച്ച ആക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.