ചേര്‍ത്തല: മകന് അനില്‍ കെ. ആന്റണിയെ ചുറ്റിപ്പറ്റി ഉയര്‍ന്ന രാഷ്ട്രീയവിവാദങ്ങളില്‍ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരേ പ്രതികരിച്ച അനില്‍ കെ. ആന്റണിയുടെ നടപടിക്കെതിരേ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ദേശീയതലത്തില്‍വരെ ഇതു ചര്‍ച്ചയാകുകയും തുടര്‍ന്ന് അനില്‍ കെ. ആന്റണി കഴിഞ്ഞദിവസം കോൺഗ്രസ് ഐടി സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നു രാജിവയ്ക്കുകയുമായിരുന്നു.
സഹോദരന് എ.കെ. ജോണിന്റെ മകന് ജോസഫ് കുര്യന് ജോണിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചേര്ത്തലയിലെത്തിയപ്പോഴാണ് മകനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ എ.കെ. ആന്റണിയെ സമീപിച്ചത്.
ഭാര്യ എലിസബത്തിനൊപ്പമെത്തിയ അദ്ദേഹം രാഷ്ട്രീയ വിവാദങ്ങള്‍ക്കില്ലെന്നും മകന്റെ കാര്യത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നുമുള്ള നിലപാട് വ്യക്തമാക്കി.