കണ്ണൂർ: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാക്കപ്പെട്ട ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള നാലു പ്രതികളും ജയിൽമോചിതരായി. പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഇന്നലെ തടഞ്ഞ സാഹചര്യത്തിലാണ് ഇവർ വൈകുന്നേരത്തോടെ കണ്ണൂർ സെൻട്രയിൽ ജയിലിൽനിന്നും പുറത്തിറങ്ങിയത്.