പഴയന്നൂർ(തൃശൂർ): മസ്കറ്റ് ഡ്യൂട്ടി ഫ്രീ ‘ക്യാഷ് റാഫിൾ’ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കൊണ്ടാഴി ചേലക്കോട് സ്വദേശിക്ക്. ചേലക്കോട് ഇടിഞ്ഞകുഴിയിൽ ജോർജിന്റെ മകനായ സണ്ണി ജോർജാണ് സമ്മാനാർഹൻ. 20 വർഷമായി മസ്കറ്റിൽ മജാൻ കമ്യൂണിക്കേഷൻസ് സ്ഥാപനത്തിന്റെ ഉടമയാണ് സണ്ണി. ഭാര്യ: ജാനിസ് പ്രിയ. മക്കൾ: റൂബൻ, റൂയൽ.