തിരുവനന്തപുരം: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശുവികസന വകുപ്പിന്റെ പോഷ് കമ്പ്ലായൻസ് പോർട്ടൽ (http://posh.wcd.kerala.gov.in) സജ്ജമായി.സ്ഥാപനങ്ങളുടെ കമ്മിറ്റികൾ, മെമ്പർമാർ, ആക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ എന്നിവ ഈ പോർട്ടലിൽ എല്ലാ സ്ഥാപനങ്ങളും അപ് ലോഡ് ചെയ്യണം.