കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതത്തിനു താല്‍ക്കാലിക ആശ്വാസമാകുന്നു. കൊച്ചിയില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് യാത്രികരെ ഇന്നും നാളെയുമായി മറുകരയെത്തിക്കും. ഇന്ന് എംവി അറേബ്യന്‍ സീ കപ്പലിലും നാളെയോ മറ്റന്നാളോ എംവി കവരത്തി കപ്പലുകളിലുമായാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.
കഴിഞ്ഞ 10 ദിവസമായി എംവി കവരത്തിയുടെ സര്‍വീസ് മുടങ്ങിയതിനാല്‍ ഏഴുനൂറിലേറെ യാത്രക്കാരാണ് കൊച്ചിയില്‍ കുടുങ്ങിയത്. കപ്പലിന്റെ ക്ഷമത വിലയിരുത്തുന്ന സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്തതാണു സര്‍വീസ് മുടങ്ങാന്‍ കാരണമെന്നാണു വിവരം.
നേരത്തെ പ്രഖ്യാപിച്ച സമയക്രമപ്രകാരം എംവി കവരത്തി ഇനി യാത്ര പുറപ്പെടേണ്ടത് 28നാണ്. സര്‍വേ പൂര്‍ത്തിയായാല്‍ 27നു പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.