കൊച്ചി: നിയമവിരുദ്ധമായി മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിന്റെയും ഹര്‍ത്താലിന് ആഹ്വാനം നല്കിയ സംഘടനാ ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തു നഷ്ടപരിഹാരം ഈടാക്കാനാണു നിര്‍ദേശിച്ചതെന്നും ഇവരുടേതല്ലാതെ മറ്റാരുടെയും സ്വത്തുവകകള്‍ കോടതി ഉത്തരവിന്റെ പേരില്‍ ജപ്തി ചെയ്യരുതെന്നും ഹൈക്കോടതി.
മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ഈടാക്കാന്‍ സ്വത്തുക്കള്‍ ജപ്തി ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പരാതികളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ച് ഇതു വ്യക്തമാക്കിയത്. ജപ്തി നേരിട്ടവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വ്യക്തമാക്കി ഫെബ്രുവരി രണ്ടിനകം ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കാനും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജപ്തിചെയ്ത സ്വത്തുവകകളുടെ മൂല്യനിര്‍ണയം നടത്തി ഈ വിവരങ്ങളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 2022 സെപ്റ്റംബര്‍ 23നു നടത്തിയ മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങളെത്തുടര്‍ന്നു സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ് ഈ നിര്‍ദേശം. ഹര്‍ജികള്‍ ഫെബ്രുവരി രണ്ടിനു വീണ്ടും പരിഗണിക്കും.