കോവിഡ് പ്രതിസന്ധിയിലായ കന്നട സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് പണം നൽകി കെജിഎഫ് താരം യഷ്. കന്നട സിനിമ മേഖലയിലെ 21 വിഭാഗങ്ങളിലെ 3000ത്തോളം അംഗങ്ങള്‍ക്ക് 5000 രൂപ വീതമാണ് സംഭാവനയായി യഷ് വിതരണം ചെയ്തത്. ഒന്നരകോടി രൂപയാണ് താരം ഇതിനായി ചിലവഴിച്ചത്.
എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം എത്തിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് യഷ് ഇക്കാര്യം പങ്കുവച്ചത്. ഈ സഹായം പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമല്ലെങ്കിലും പ്രതീക്ഷയുടെ കിരണമായി കാണണമെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
#togetherwestand #humanity pic.twitter.com/46FYT9pThz
— Yash (@TheNameIsYash) June 1, 2021