നവാഗതനായ റിയാസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ബാലതാരം മീനാക്ഷി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് അമീറ.
പൗരത്വ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂന്നി സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം പറയുന്നത്. ജിഡബ്ല്യുകെ എന്റര്‍ടെയ്ന്‍മെന്റ്സ്, ടീം ഡിസംബര്‍ മിസ്റ്റ് എന്നിവരുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ നാലിന് ഫസ്റ്റ് ഷോ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.
മീനാക്ഷിയുടെ അച്ഛന് അനൂപിന്റേതാണ് ചിത്രത്തിന്റെ കഥ. മീനാക്ഷിയെ കൂടാതെ സഹോദരന് ഹാരിഷ്, കോട്ടയം രമേഷ്, കോട്ടയം പുരുഷന്, സംവിധായകന് ബോബന് സാമുവല്‍, സുമേഷ് ഗുഡ്ലക്ക്, മീനാക്ഷി മഹേഷ്, സന്ധ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
അനൂപ് ആര്. പാദുവ, സമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.പ്രജിത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ രാജിയാണ്.