തിരുവനന്തപുരം: വികസനോന്മുഖ റിപ്പോര്‍ട്ടിംഗിനുള്ള 2020ലെ സംസ്ഥാന സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക അവാര്‍ഡിന് ദീപിക സ്പെഷല്‍ കറസ്പോണ്ടന്റ് റെജി ജോസഫ് അര്‍ഹനായി. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്ന അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.
ദീപികയില്‍ പ്രസിദ്ധീകരിച്ച ‘കോവിഡ് അതിജീവനം കേരള മോഡല്‍’ എന്ന ലേഖനപരമ്പരയ്ക്കാണ് പുരസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് നാലാം തവണയാണ് റെജിക്കു ലഭിക്കുന്നത്.
നൗഫല്‍ കെ. (മാധ്യമം, ജനറല്‍ റിപ്പോര്‍ട്ടിംഗ്), എന്‍.ആര്. സുധര്‍മ്മദാസ് ( കേരള കൗമുദി, ഫോട്ടോഗ്രഫി), ടി.കെ. സുജിത്ത് (കേരള കൗമുദി, കാര്‍ട്ടൂണ്‍), ബി.എസ്. അനൂപ് (ടിവി റിപ്പോര്‍ട്ട്, ഏഷ്യാനെറ്റ്), അജിത്കുമാര്‍ എസ്. (സാമൂഹ്യ ശക്തീകരണ റിപ്പോര്‍ട്ടിംഗ്, ഏഷ്യാനെറ്റ്), ഗോപീകൃഷ്ണന് (ടിവി അഭിമുഖം, 24 ന്യൂസ്), ബെന്നി ജേക്കബ് ( ടിവി ന്യൂസ് എഡിറ്റിംഗ്, മനോരമ ന്യൂസ്), എം. ദീപു ( കാമറമാന്‍, ഏഷ്യാനെറ്റ് ന്യൂസ്), ഫിജി തോമസ് (ന്യൂസ് റീഡര്‍, മനോരമ ന്യൂസ്) എന്നിവര്‍ക്കാണ് ഇതര അവാര്‍ഡുകള്‍. പി.വി. സുജിത്ത് (ദേശാഭിമാനി), റിയാ ബേബി (മാതൃഭൂമി ന്യൂസ്), വി.വി. വിനോദ് കുമാര്‍ (മനോരമ ന്യൂസ്) എന്നിവര്‍ ജ്യൂറിയുടെ പ്രത്യേക പരാമര്‍ശനത്തിനും അര്‍ഹരായി. റെജി ജോസഫിന് ലഭിക്കുന്ന 92-മത് പത്രപ്രവര്‍ത്തക പുരസ്കാരമാണിത്.