തിരുവനന്തപുരം: കാർഷിക മേഖലയിലെ നിഷ്ക്രിയ ആസ്തി 4.2 ശതമാനം മാത്രമായത് വായ്പാ തിരിച്ചടവ് കൃത്യമാണെന്നാണ് സൂചിപ്പിക്കുന്നതെന്നും അതിനാൽ കർഷകർ ഭൂരിഭാഗവും കടക്കെണിയിലാണെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു.