+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഐഐടി ബിരുദദാനം ഇന്ന്

കോ​​​​​​ട്ട​​​​​​യം: കോ​​​​​​ട്ട​​​​​​യം ഇ​​​​​​ന്ത്യ​​​​​​ൻ ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് ഇ​​​​​​ൻ​​​​​​ഫ​​​​​​ർ​​​​​​മേ​​​​​​ഷ​​​​​​ൻ ടെ​​​​​​ക്‌​​​​​​നോ​​​​​​ള​​​​​​ജി (ഐ​​​​
ഐഐഐടി ബിരുദദാനം ഇന്ന്
കോ​​​​​​ട്ട​​​​​​യം: കോ​​​​​​ട്ട​​​​​​യം ഇ​​​​​​ന്ത്യ​​​​​​ൻ ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് ഇ​​​​​​ൻ​​​​​​ഫ​​​​​​ർ​​​​​​മേ​​​​​​ഷ​​​​​​ൻ ടെ​​​​​​ക്‌​​​​​​നോ​​​​​​ള​​​​​​ജി (ഐ​​​​​​ഐ​​​​​​ഐ​​​​​​ടി)​​​​​​യു​​​​​​ടെ നാ​​​​​​ലാ​​​​​​മ​​​​​​ത് ബി​​​​​​രു​​​​​​ദ​​​​​​ദാ​​​​​​നം ഇ​​​ന്നു ന​​​​​​ട​​​​​​ക്കും.

രാ​​​​​​വി​​​​​​ലെ 11.30ന് ​​​​​​ന​​​​​​ട​​​​​​ക്കു​​​​​​ന്ന ച​​​​​​ട​​​​​​ങ്ങി​​​​​​ൽ ഡി​​​​​​ഫ​​​​​​ൻ​​​​​​സ് റി​​​​​​സ​​​​​​ർ​​​​​​ച്ച് ആ​​​​​​ൻ​​​​​​ഡ് ഡെ​​​​​​വ​​​​​​ല​​​​​​പ്‌​​​​​​മെ​​​​​​ന്‍റ് ഓ​​​​​​ർ​​​​​​ഗ​​​​​​നൈ​​​​​​സേ​​​​​​ഷ​​​​​​ൻ (ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ) എ​​​​​​യ​​​​​​റോ​​​​​​നോ​​​​​​ട്ടി​​​​​​ക്ക​​​​​​ൽ സി​​​​​​സ്റ്റം​​​​​​സ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡോ. ​​​​​​ടെ​​​​​​സി തോ​​​​​​മ​​​​​​സ് മു​​​​​​ഖ്യാ​​​​​​തി​​​​​​ഥി​​​​​​യാ​​​​​​കും. ഐ​​​​​​ഐ​​​​​​ഐ​​​​​​ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ ഡോ. ​​​​​​രാ​​​​​​ജീ​​​​​​വ് വി. ​​​​​​ധ​​​​​​ര​​​​​​സ്‌​​​​​​ക​​​​​​ർ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ക്കും.

2018 ബാ​​​​​​ച്ചി​​​​​​ലെ 16 വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ബി​​​ടെ​​​​​​ക് ഹോ​​​​​​ണേ​​​​​​ഴ്‌​​​​​​സ് കം​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് എ​​​​​​ൻ​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​വും 71 വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ബി​​​​​ടെ​​​​​​ക് കം​​​​​പ്യൂ​​​​​​ട്ട​​​​​​ർ സ​​​​​​യ​​​​​​ൻ​​​​​​സ് ആ​​​​​​ൻ​​​​​​ഡ് എ​​​​​​ൻ​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​വും ല​​​​​​ഭി​​​​​​ക്കും.

67 പേ​​​​​ർ​​​​​ക്ക് 212 ജോ​​​​ലി ഓ​​​​ഫ​​​​റു​​​​ക​​​​ൾ ല​​​​ഭി​​​​ച്ച​​​​താ​​​​യി ര​​​​ജി​​​​സ്ട്രാ​​​​ർ ഡോ. ​​​​എം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​ൽ 42 ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ ശ​​​​മ്പ​​​​ള വാ​​​​ഗ്ദാ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​മു​​​​ണ്ട്. ശ​​​​​​രാ​​​​​​ശ​​​​​​രി ശ​​​​​​മ്പ​​​​​​ള പാ​​​​​​ക്കേ​​​​​​ജ് 10.45 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യാ​​​​​​ണ്.