കൊച്ചി: ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ മന്ത്രി സജി ചെറിയാന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി.
സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമവ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
സജി ചെറിയാനെ നിയമസഭാംഗത്വത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി. ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.