കോഴിക്കോട്: അഴിയൂര്‍ ചോമ്പാലയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിയുടെ അടിമയാക്കി കാരിയറാക്കിയ സംഭവത്തില്‍ കേസന്വേഷണ പുരോഗതി വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്. നായര്‍ ചോമ്പാല പോലീസ് സ്റ്റേഷനിലെത്തി.
കേസ് രജിസ്റ്റര്‍ ചെയ്ത കാര്യത്തില്‍ പോലീസിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു ഡിഐജി സ്റ്റേഷനിലെത്തിയത്. അന്വേഷണസംഘത്തിനു നേതൃത്വം നല്കുന്ന വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പെണ്‍കുട്ടിയുടെ പരാതിയില്‍ ചോമ്പാല പോലീസിനു കേസെടുക്കുന്നതിലുണ്ടായ വീഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്ച്ചയ്ക്കുവന്നതായാണു വിവരം.
പോലീസില്‍ മാത്രമല്ല, ജുഡീഷറിക്കു മുമ്പാകെയും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മൊഴിയില്‍ പറയാത്ത കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതൊക്കെ പരിശോധിച്ച് വസ്തുത പുറത്തുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നു രാഹുല്‍ ആര്. നായര്‍ പറഞ്ഞു.
ലഹരികടത്തുമായി ബന്ധപ്പെട്ട കേസായതിനാല്‍ എക്സൈസ് ഉദ്യോഗസ്ഥരും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസിന്റെ വീഴ്ചയ്ക്കെതിരേ വിവിധ സംഘടനകള്‍ ഇന്നലെ ചോമ്പാല പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.
മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ: പോലീസ് നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. കേസ് ഈമാസം 27 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.