നെടുമ്പാശേരി: ബട്ടൺ രൂപത്തിലാക്കി ട്രോളിയിൽ ഒളിപ്പിച്ച് അതിവിദഗ്ധമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴികടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽനിന്ന് ഇന്നലെ പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദാണ് 140 ഗ്രാം സ്വർണം നാല് ബട്ടനുകളുടെ രൂപത്തിലാക്കി കൊണ്ടുപോകാൻ ശ്രമിച്ചത്.
വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സ്വർണം ട്രോളിയുടെ കൈപ്പിടിയിലേക്ക് മാറ്റിയശേഷം അതിന്മേൽ ബാൻഡേജ് ഒട്ടിച്ചു. അതിനുശേഷം ടിഷ്യൂ പേപ്പറുകൾകൊണ്ട് പൊതിഞ്ഞു. ഇയാളെ നിരീക്ഷിച്ച എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെടുത്തത്.