തിരുവനന്തപുരം: ക്ഷീരകർഷകരെ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രാനുമതി തേടുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു.
അൻവർ സാദത്തിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം 10.31 കോടി തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ടപ്പോൾ ആറു കോടിയാണ് അനുവദിച്ചത്. ആദ്യഗഡുവായി 1401.72 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനം 1823.86 കോടി രൂപ വേതനം നൽകാനുള്ള തൊഴിൽ സൃഷ്ടിച്ചു. 422.14 കോടി നൽകാനുണ്ട്. കൂടുതൽ തൊഴിൽദിനങ്ങൾ അനുവദിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.