തിരുവനന്തപുരം: പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ പുൽകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ചോളം കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല (ഭേദഗതി ) ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതിക്കായി മുട്ടത്തറയിലെ എട്ടേക്കർ കൈമാറുന്നതിനു പകരമായി ക്ഷീരവികസന വകുപ്പിനു ലഭിക്കുന്ന 32 ഏക്കറിൽ ഡയറി കോളജ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതിക്കായി മുട്ടത്തറയിലെ എട്ടേക്കർ കൈമാറുന്നതിനു പകരമായി ക്ഷീരവികസന വകുപ്പിനു ലഭിക്കുന്ന 32 ഏക്കറിൽ ഡയറി കോളജ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.