തിരുവനന്തപുരം: റോഡുകളുടെ ഗുണനിലവാര പരിശോധനയ്ക്കു ഹൈടെക് ലാബ് സംവിധാനം ഉടൻ ആരംഭിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്.
റോഡ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ റോഡിലിറങ്ങുന്നത് ഉറപ്പുവരുത്താൻ ശക്തമായ നടപടി സ്വീകരിക്കും. റണ്ണിംഗ് കോണ്ട്രാക്ട് സംവിധാനം പരിശോധിക്കാൻ പ്രത്യേക പരിശോധനാസംഘത്തെ നിയോഗിച്ചു. ഇവർ 45 ദിവസത്തിനുള്ളിൽ 14 ജില്ലയിലും പരിശോധന നടത്തും. നല്ല നിലയിൽ ജോലി ചെയ്യുന്ന കരാറുകാരെ സംരക്ഷിക്കും. അവർക്കു ബോണസ് ഏർപ്പെടുത്താനും ബിൽ പേയ്മെന്റ് വേഗത്തിൽ ലഭിക്കാനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.