കൊച്ചി: കോളജ് ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്കു മാത്രം നിയന്ത്രണം വേണമെന്ന് എങ്ങനെ പറയാനാവുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു.
രാത്രി 9.30 നു ശേഷം വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍നിന്നു പുറത്തു പോകുന്നതു വിലക്കിയ ഉത്തരവിനെതിരേ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ അഞ്ചു വിദ്യാര്‍ഥിനികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചത്.
രക്ഷിതാക്കളുടെ അപേക്ഷയനുസരിച്ച് വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഉത്തരവെന്ന് അധികൃതര്‍ പറയുന്നു. യുക്രെയിനിലെ യുദ്ധഭൂമിയില്‍നിന്നു സുരക്ഷിതരായി മടങ്ങിയെത്തിയ പെണ്‍കുട്ടികളുണ്ട്. പെണ്‍കുട്ടികളെ വില കുറച്ചുകാണരുത്.
രാത്രി 9.30 എന്ന സമയം എങ്ങനെയാണു നിശ്ചയിച്ചത് ? കാമ്പസുകളില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരാണ്. വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടാല്‍ പ്രശ്നങ്ങളില്ലാതാവില്ല.
എന്നാല്‍ രാത്രി 9.30 നുശേഷം ഹോസ്റ്റലിനു പുറത്തിറങ്ങാന്‍ വിലക്കേര്‍പ്പെടുത്തിയതില്‍ ലിംഗ വിവേചനമില്ലെന്നു സര്‍ക്കാര്‍ വിശദീകരിച്ചു. ഹോസ്റ്റലുകളില്‍നിന്നു രാത്രി 9.30 നുശേഷം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പുറത്തുപോകുന്നതു വിലക്കിയാണ് ഉത്തരവ്. അച്ചടക്കം, സുരക്ഷ തുടങ്ങിയ കാരണങ്ങളാലാണ് ഇതു പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഇതു പാലിക്കുന്നുണ്ടോയെന്നു ഹൈക്കോടതി ചോദിച്ചു. രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കാം.
എന്നാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ക്കും സമൂഹത്തില്‍ ജീവിക്കേണ്ടേ? ഹര്‍ജിയില്‍ വനിതാ കമ്മീഷന് മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഈ വിഷയം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഹര്‍ജി 15 ലേക്കു മാറ്റി.