കേളകം(കണ്ണൂർ): കേളകം സ്വദേശിയായ വ്യാപാരിയെ ദുരൂഹസാഹചര്യത്തിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേളകം ടൗണിലെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്ത് മാത്യു എന്ന മത്തച്ചനെ(60) യാണു മാനന്തവാടി കണിയാരത്ത് കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു മാനന്തവാടി കണിയാരം ജികെഎം ഹൈസ്കൂൾ കോന്പൗണ്ടിനു സമീപത്തെ റബർതോട്ടത്തിൽ നിർത്തിയിട്ട കാറിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ പോലീസും അഗ്നിരക്ഷാസേനയുമെത്തി തീയണച്ചെങ്കിലും കാർ പൂർണമായി കത്തിയമർന്ന നിലയിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ ഒരാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിലുണ്ടായിരുന്നത് കേളകത്തെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമയായ മാത്തച്ചനാണെന്നു തിരിച്ചറിഞ്ഞത്.
കൊളക്കാടേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഇന്നലെ രാവിലെ മാത്യു വീട്ടിൽനിന്ന് ഇറങ്ങിയതെന്നു വീട്ടുകാർ പറഞ്ഞു. മകളുടെ വിവാഹം ഈമാസം 26ന് നടത്താൻ നിശ്ചയിച്ചിരുന്നു.
ഫോറൻസ് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം മഞ്ഞളാംപുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇന്ന് നടക്കും.
ഭാര്യ: ഷൈബി. മക്കൾ: സാന്ദ്ര, മാനസ.