കൊച്ചി: വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരത്തിനിടെ നവംബര്‍ 27 നുണ്ടായ അക്രമ സംഭവങ്ങളില്‍ അന്വേഷണം എന്‍ഐഎയ്ക്കു വിടണമെന്നാവശ്യപ്പെട്ട് റിട്ട. ഡിവൈഎസ്പിയും വിഴിഞ്ഞം സ്വദേശിയുമായ പി. ഗോപകുമാരന്‍ നായര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍ഐഎ യുടെ അന്വേഷണം ആവശ്യമില്ലെന്നും വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
സമരക്കാര്‍ ആക്രമണം നടത്തിയിട്ടും പോലീസ് ഫലപ്രദമായ നടപടിയെടുത്തില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം.