പത്തനംതിട്ട: കേരളമെമ്പാടും പ്രസംഗിക്കാന്‍ തന്നോട് ആദ്യം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ഡോ.ശശി തരൂര്‍ എംപി. ഇക്കാര്യം മൂന്നു തവണ സതീശന് തന്നോടു പറഞ്ഞിട്ടുണ്ടെന്നും പന്തളത്തു മാധ്യമ പ്രവര്‍ത്തകരോടു തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത വേണ്ടെന്ന അഭിപ്രായക്കാരനാണ് താന്‍. ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്. എയും ഐയും അല്ല, ഐക്യകോണ്ഗ്രസാണ് വേണ്ടതെന്നും തരൂര്‍ പറഞ്ഞു. ഒരു വിഭാഗീയതയ്ക്കും കൂട്ടുനില്‍ക്കില്ല. താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ വിവാദമാകുന്നതെങ്ങനെയെന്ന് അറിയില്ല. വിവാദമാക്കുന്നവര്‍ തന്നെ അതിനു മറുപടി പറയണം. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. അറിയിച്ച തീയതികളടക്കം ഫോണ്‍ രേഖകളായി തന്റെ കൈയിലുണ്ട്. ആരെങ്കിലും പരാതി കൊടുത്താല്‍ അതിനു മറുപടി നല്‍കും. 14 വര്‍ഷമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇതേവരെ പരാതി ഉണ്ടായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
അടൂരില്‍ ബോധിഗ്രാം വാര്‍ഷിക യോഗത്തില്‍ ഇന്നലെ ശശി തരൂര്‍ പങ്കെടുത്തു. ആന്റോ ആന്റണി എംപി യോഗം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ അടക്കം യോഗത്തിലേക്കു ക്ഷണമുണ്ടായിരുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നപ്പോള്‍ കെപിസിസി അംഗം പി. മോഹന്‍രാജ് തരൂരിനൊപ്പം ഉണ്ടായിരുന്നു. പന്തളം കൊട്ടാരത്തിലും ശശി തരൂര്‍ സന്ദര്‍ശനം നടത്തി.