ചങ്ങനാശേരി: മാറുന്ന ലോകത്ത് കേരളത്തിനു വേണ്ടത് പ്രത്യാശ പകരുന്ന രാഷ്ട്രീയമാണെന്ന് ഡോ.ശശി തരൂര്‍ എംപി. ചങ്ങനാശേരി അതിരൂപത യുവദീപ്തി എസ്എംവൈഎം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പഠിപ്പും മികവും നൈപുണ്യവുമുള്ള കേരളത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യം വളരുകയാണ്. പഠനത്തിനും ജോലിക്കുമായി ഇവര്‍ കൂട്ടത്തോടെ വിദേശത്തേക്കു പോകൂന്നു. കേരളം ഓള്‍ഡ് ഓജ് ഹോം എന്നാണ് പറയുന്നത്.
വ്യാവസായിക മേഖലകളുമായി ചേര്‍ന്നുപോകുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പരിഹരിക്കാനാകുകയുള്ളുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. പഠനത്തിനും തൊഴിലിനുമായി യുവജനങ്ങള്‍ വിദേശത്തേക്കു പോകുന്നതും കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുന്നതും വരും കാലത്തെ വലിയ പ്രതിസന്ധിയാണെന്നും മാതൃരാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓണ്‍ലൈനില്‍ സന്ദേശം നല്കി. സഭയ്ക്കും സമൂഹത്തിനും യുവദീപ്തി-എസ്എം വൈഎം അരനൂറ്റാണ്ടായി നല്കുന്ന സേവനം മഹത്തരമാണെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അതിരൂപത പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു.
സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ ആമുഖ പ്രസംഗം നടത്തി. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരക്കല്‍, എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, അതിരൂപതാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സോണി പള്ളിച്ചിറയില്‍, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോമാത്യു ഇടയാടി, ലാലിച്ചന്‍ മറ്റത്തില്‍, ടോം തോമസ്, ജെയ്നെറ്റ് മാത്യു, റ്റെബിന്‍ ആന്റണി, അലന് ടോമി, രേഷ്മ േവസ്യ, മരിയ റോസ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിനു മുമ്പ് ശശി തരൂര്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ എന്നിവരെ സന്ദര്‍ശിച്ചു.