പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സംഘടനയുടെ ജന്മഭൂമിയായ ഭരണങ്ങാനത്ത് ആവേശോജ്ജ്വല സമാപനം.
ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മൂവാറ്റുപുഴ രൂപത മെത്രാന് ഡോ.യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. മിഷന്‍ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ പി.സി. അബ്രഹാം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്) പുരസ്കാരത്തിന് അര്‍ഹനായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ്, ഫാ. ജോസഫ് മാലിപ്പറമ്പില്‍ പുരസ്കാരത്തിന് അര്‍ഹനായ ഫാ. ഏബ്രഹാം പോണാട്ട് എന്നിവര്‍ക്കുള്ള പുരസ്കാരവും ബിഷപ് സമ്മാനിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.ഷിജു ഐക്കരക്കാനായില്‍ ആമുഖപ്രഭാഷണം നടത്തുകയും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം വായിക്കുകയും ചെയ്തു.
പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്റോ തകിടിയേല്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പില്‍, പാലാ രൂപത പ്രസിഡന്റ് ഡോ. ജോബിന് റ്റി. ജോണി തട്ടാംപറമ്പില്‍, സംസ്ഥാന വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസ്നി എസ്.ഡി, സംസ്ഥാന ജനറല്‍ ഓര്‍ഗനൈസര്‍ അരുണ്‍ ജോസ് പുത്തന്‍പുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമാപനസമ്മേളനത്തിനു മുന്നോടിയായി മേലമ്പാറ ദീപ്തി ഭവന് ജംഗ്ഷന്, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷന് എന്നിവിടങ്ങളില്‍ നിന്ന് ഭരണങ്ങാനത്തേക്ക് ആയിരക്കണക്കിനു കുഞ്ഞുമിഷനറിമാര്‍ പങ്കെടുത്ത പ്ലാറ്റിനം ജൂബിലി പ്രേഷിതറാലിയും നടന്നു